പരവൂർ : ഡി.വൈ.എഫ്.ഐ കരകുളം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് ബാധിതരുടെ വീടുകളിൽ പഴവർഗങ്ങൾ നൽകി. മേഖലാ സെക്രട്ടറി ആർ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ശരത്, അജയ് നന്ദ ആദിത്യൻ എന്നിവർ സംസാരിച്ചു.