കൊല്ലം: കെ.എം.എം.എൽ മൈനിംഗ് സൈറ്റിലെ തൊഴിലാളികൾക്ക് ആശ്വാസ ധനസഹായം നൽകുവാൻ സത്വരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി കെ.എം.എം.എൽ മാനേജിംഗ് ഡയറക്ടർക്ക് കത്ത് നൽകി. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ജോലിനഷ്ടപ്പെട്ട 395 തൊഴിലാളികളുടെ കുടുംബങ്ങൾ ദുരിതത്തിലാണ്. മാനേജ്‌മെന്റും കരാറുകാരും തൊഴിലാളികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് അടിയന്തരമായി ആശ്വാസ ധനസഹായം നൽകണം. കരാർ കാലാവധി കഴിഞ്ഞ സൈറ്റുകളിൽ യഥാക്രമം കരാർ പുതുക്കി തൊഴിലുറപ്പാക്കുന്നതിൽ മാനേജ്‌മെന്റ് പരാജയപ്പെട്ടെന്നും എം.പി കത്തിൽ അഭിപ്രായപ്പെട്ടു.