പരവൂർ : വ്യാപാരി വ്യവസായി ഏകോപന സമിതി പരവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ കടയടപ്പ് സമരം നടത്തി. ബി.എസ്.എൻ.എൽ ഓഫീസ് ജംഗ്ഷനിൽ നടന്ന സമരം യൂണിറ്റ് പ്രസിഡന്റ് എം. സഫീർ ഉദ്ഘാടനം ചെയ്തു. പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നടന്ന സമരം ടി.എസ്. ലൗലിയും കെ.എസ്.ഇ.ബി ഓഫീസിനുമുന്നിലെ സമരം രാജീവ് സീതയും മാർക്കറ്റ് ജംഗ്ഷനിലെ സമരം അരുൺ പനയ്ക്കലും ഉദ്ഘാടനം ചെയ്തു. അശോക് കുമാർ, കെ.ടി. അനിൽ, ഷാബു കുമാർ, ഉദയൻ, അൽഷഹാമ, സനൽ കുമാർ എന്നിവർ സംസാരിച്ചു.