photo
എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയനിലെ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ കോട്ടാത്തല യു.പി സ്കൂളിന് നൽകുന്ന പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം ഒരു കുട്ടിയുടെ രക്ഷിതാവിന് മൊബൈൽ ഫോൺ നൽകി യോഗം ഡയറക്ടർബോർഡംഗം ജി.വിശ്വംഭരൻ നിർവഹിക്കുന്നു

കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവിഷ്കരിച്ച ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി കൊട്ടാരക്കര യൂണിയനിലെ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ കോട്ടാത്തല പണയിൽ യു.പി.സ്കൂളിൽ പഠനോപകരണ വിതരണം സംഘടിപ്പിച്ചു. ഓൺലൈൻ പഠനത്തിന് ഒരു കുട്ടിയ്ക്ക് മൊബൈൽ ഫോൺ നൽകി യോഗം ഡയറക്ടർ ബോർഡ് മെമ്പറും മുൻ യൂണിയൻ സെക്രട്ടറിയുമായ ജി.വിശ്വംഭരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അഡ്വ.പി.അരുളിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വനിതാ സംഘം സമാഹരിച്ച നോട്ടുബുക്കുകൾ യൂണിയൻ ചെയർപേഴ്സൺ ഹേമലത സ്കൂൾ പ്രഥമാദ്ധ്യാപകൻ ബി.എസ് ഗോപകുമാറിന് കൈമാറി. യോഗം ബോർഡ് മെമ്പർ അനിൽ ആനക്കോട്ടൂർ, കോട്ടാത്തല ശാഖാഭാരവാഹികളായ ശ്രീകുമാർ, സാബു, ഷാജി, വനിതാ സംഘം യൂണിയൻകമ്മിറ്റി മെമ്പർമാരായ ജയശ്രീ, മഹിളാമണി എന്നിവർ പങ്കെടുത്തു.