കണ്ണനല്ലൂർ: ആദ്യകാല കോൺഗ്രസ് നേതാവും ജില്ലാ കോടതി ഉദ്യോഗസ്ഥനുമായിരുന്ന കണ്ണനല്ലൂർ ലൈലാ മനസിലിൽ (കോട്ടവിള) അലിയാരുകുഞ്ഞ് (95 ) നിര്യാതനായി. കബറടക്കം നടത്തി. കണ്ണനല്ലൂർ പബ്ലിക് ലൈബ്രറി സ്ഥാപക നേതാവ്, കണ്ണനല്ലൂർ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ്, നുസ്രത്തുൽ ഇലാഹിയ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സുബൈദാ ബീവി. മക്കൾ: ലൈലാ ബീവി, നൂർജഹാൻ. മരുമക്കൾ: കെ. ഇബ്രാഹിംകുട്ടി (റിട്ട. കേരളാ യൂണിവേഴ്സിറ്റി ലൈബ്രേറിയൻ), സുലൈമാൻ കുഞ്ഞ് (റിട്ട. കെ.എസ്.ആർ.ടി.സി).