പുത്തൂർ: ഇന്ധന വില വർദ്ധനയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ്(എം) നെടുവത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തേവലപ്പുറം പോസ്റ്രോഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജി.മുരുകദാസൻ നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കോശി മാമ്പറ അദ്ധ്യക്ഷത വഹിച്ചു. എൻ.ധനേഷ് കുമാർ, കോട്ടാത്തല ബാഹുലേയൻ, രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.