കരുനാഗപ്പള്ളി : കൊവിഡ് പ്രതിസന്ധി നേരിടുന്ന ജനങ്ങൾക്ക് ആശ്വാസമായി സി .പി . എം കരുനാഗപ്പള്ളി വെസ്റ്റ് ലോക്കൽ കമ്മിറ്റി ഭക്ഷ്യധാന്യപ്പുര തയ്യാറാക്കി. കോഴിക്കോട് വലിയത്ത് ജംഗ്ഷനിലാണ് ഭക്ഷ്യധാന്യപ്പുര പ്രവർത്തിക്കുന്നത്. അരി, അരിപ്പൊടി, പഞ്ചസാര, തേയില, റവ, ഉപ്പ്, തീപ്പെട്ടി, ബിസ്ക്കറ്റ്, കുട്ടികൾക്കുള്ള സ്നാക്സുകൾ തുടങ്ങിയ സാധനങ്ങളും ഭക്ഷണപ്പുരയിലുണ്ട്. ആവശ്യക്കാർക്ക് ഇവിടെയെത്തി സാധനങ്ങൾ എടുക്കാം. ആദ്യ ദിവസം തന്നെ 310 പേർക്ക് സാധനങ്ങൾ നൽകി. വരും ദിവസങ്ങളിലും ഭക്ഷ്യധാന്യപ്പുര പ്രവർത്തിക്കും. ഭക്ഷ്യധാന്യപ്പുരയുടെ ഉദ്ഘാടനം സി .പി . എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. ആർ. വസന്തൻ നിർവഹിച്ചു. ലോക്കൽ സെക്രട്ടറി കെ .എസ് .ഷറഫുദ്ദീൻ മുസലിയാർ അദ്ധ്യക്ഷനായി. ഏരിയാ കമ്മിറ്റി സെക്രട്ടറി പി .കെ. ബാലചന്ദ്രൻ, ഹാഷിം, നാസർ തുടങ്ങിയവർ പങ്കെടുത്തു.