കരുനാഗപ്പള്ളി : നിയോജക മണ്ഡലത്തിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. 'നെഹ്രുവിന്റെ ഇന്ത്യ' എന്നതാണ് വിഷയം. യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി ടൗൺ മണ്ഡലം കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. ഒന്നാം സമ്മാനം 5001 രൂപയും രണ്ടാം സമ്മാനം 2001 രൂപയും മൂന്നാം സമ്മാനം 1001 രൂപയുമാണ്. മൂന്ന് മിനിറ്റ് ദൈർഘ്യത്തിൽ അധികരിക്കാത്ത പ്രസംഗ വീഡിയോ 18 ന് വൈകിട്ട് 5 മണിക്ക് മുമ്പായി 9037377448 എന്ന വാട്സ് ആപ്പ് നമ്പരിൽ അയക്കണം.