പത്തനാപുരം : മാങ്കോട് പാടത്ത് ജലാറ്റിൻ ഉൾപ്പടെയുള്ള സ്പോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ സർക്കാർ ഉടനടി അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പത്തനാപുരം മണ്ഡലം പ്രതിക്ഷേധ നിൽപ്പ് സമരം സംഘടിപ്പിച്ചു. യുവമോർച്ച ജില്ലാ സെക്രട്ടറി ദീപു ഉദ്ഘാടനം ചെയ്തു. പുന്നല കടശേരി രാഹുൽ എന്ന യുവാവിന്റെ തിരോധാനത്തിന്റെ പിന്നിൽ തീവ്രവാദ ബന്ധമാമെന്നും പുന്നല,മാങ്കോട് വനമേഖല കേന്ദ്രികരിച്ച് അന്വേഷണം ശക്തമാകണമെന്നും യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ബി. ബബുൽ ദേവ് ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് ചേകം രഞ്ജിത്ത്, ജനറൽ സെക്രട്ടറി ആശിഷ്, മണ്ഡലം സെക്രട്ടറി ദിലീപ് വെട്ടിക്കവല, ട്രഷറർ അഭിലാഷ് ശ്രീശൈലം , കമ്മറ്റി അംഗം ശരത് എന്നിവർ പങ്കെടുത്തു.