sivadasan-pandikasala
കൊവിഡ് രോഗികൾക്കായുള്ള കമ്മ്യൂണിറ്റി കിച്ചനിലേക്ക് ക്വയിലോൺ സെൻട്രൽ ലയൺസ് ക്ലബ് ഭക്ഷ്യവിഭവങ്ങൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ലയൺ ഇന്റർനാഷണൽ 318 എ ഡിസ്ട്രിക്ട് ഗവർണർ പരമേശ്വരൻകുട്ടിയിൽ നിന്ന് നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ കെ. വരദരാജൻ ഭക്ഷ്യവിഭവങ്ങൾ ഏറ്റുവാങ്ങി നിർവഹിക്കുന്നു

കൊല്ലം: കൊല്ലം ടൗൺഹാളിൽ പ്രവർത്തിക്കുന്ന കൊവിഡ് രോഗികൾക്കായുള്ള കമ്മ്യൂണിറ്റി കിച്ചനിലേക്ക് ക്വയിലോൺ സെൻട്രൽ ലയൺസ് ക്ലബ് ഭക്ഷ്യവിഭവങ്ങൾ നൽകി. ലയൺ ഇന്റർനാഷണൽ 318 എ ഡിസ്ട്രിക്ട് ഗവർണർ പരമേശ്വരൻകുട്ടിയിൽ നിന്ന് നോർക്ക റൂട്ട്സ് വൈസ് ചെയർമാനും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ കെ. വരദരാജൻ ഭക്ഷ്യവിഭവങ്ങൾ ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ് അഡ്വ. മരുത്തടി എസ്. നവാസ് അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് കാബിനറ്റ് സെകട്ടറി ജെയിൻ സി. ജോബ്, പ്രോജക്ട് സെക്രട്ടറി ഡോ. സുജിത്ത് ആനേപ്പിൽ, ക്ലബ് സെക്രട്ടറി ബിനിരാജ്, അഡ്മിനിസ്ടേറ്റർ ശിവദാസൻ പണ്ടികശാല, കോർപ്പറേഷൻ കൗൺസിലർമാരായ എ.കെ. സവാദ്, അമ്പിളി,ബി.എൻ. ഹസ്കർ, കെ.എം.എസ്.യു സംസ്ഥാന പ്രസിഡന്റ് ഷൈൻ, സി.ഐ.ടി.യു ശുചീകരണ തൊഴിലാളി യൂണിറ്റ് സെക്രട്ടറി സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു.