പുനലൂർ:മുഖ്യമന്ത്രിയുടെ കൊവിഡ് വാക്സിൻ ചലഞ്ചിലേക്ക് എ.ഐ.വൈ.എഫ് പുനലൂർ മണ്ഡലം കമ്മിറ്റി സ്വരൂപിച്ച തുക കൈമാറി. മണ്ഡലം സെക്രട്ടറി ഐ.മൺസൂർ 37,296 രൂപയുടെ ചെക്ക് പി.എസ്.സുപാൽ എം.എൽ..എക്ക് കൈമാറി. സി.പി.ഐ പുനലൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി സി.അജയപ്രസാദ്, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം വി.എസ്.പ്രവീൺ കുമാർ, മണ്ഡലം പ്രസിഡന്റ് ശ്യാം രാജ് തുടങ്ങിയവർ പങ്കെടുത്തു.