ഓടനാവട്ടം : എസ് .എൻ. ഡി .പി യോഗം വാക്കനാട് 775-ാം നമ്പർ ശാഖ കൊവിഡ് പശ്ചാത്തലത്തിൽ വാക്കനാട്, ഉളക്കോട്, നെടുമൺകാവ് വാർഡുകളിലുള്ള നിർദ്ധനർക്ക് ജാതിമത ഭേദമന്യേ ധനസഹായം നൽകി. നെടുമൺകാവ് സി .എച്ച്. സി മെഡിക്കൽ ഓഫീസർ ഡോ.സുനിതാ ഹരിലാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിളയിൽ പ്രമോദ് അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി അശോകൻ, മുൻ ശാഖാ സെക്രട്ടറി ജി. രാജേന്ദ്രൻ, കമ്മിറ്റി അംഗങ്ങളായ അരുൺ, രമേശൻ, ആദർശ് തുടങ്ങിയവർ നേതൃത്വം നൽകി.