കൊട്ടാരക്കര: ഇളമാട് ഗവ.യു.പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള വിവിധ സഹായ പദ്ധതികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കോമളകുമാരി നിർവഹിച്ചു. പിതാവ് നഷ്ടപ്പെട്ട കുട്ടികൾക്കുവേണ്ടിയുള്ള കുടുംബ സഹായഫണ്ട്, ചികിത്സാ ധനസഹായം, പഠനോപകരണങ്ങളുടെ വിതരണം, ഓൺലൈൻ പഠനത്തിനുള്ള മൊബൈൽ ഫോൺ വിതരണം എന്നിവയാണ് നടത്തിയത്. സ്കൂളിലെ അദ്ധ്യാപകരുടെ നേതൃത്വത്തിലായിരുന്നു ഇവയുടെ സമാഹരണം. പ്രഥമാദ്ധ്യാപിക കെ.സഹജമ്മ അദ്ധ്യതക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി വി.സുരേഷ് കുമാർ, അനിൽകുമാർ എന്നിവർ സംസാരിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടന്ന ലളിതമായ ചടങ്ങിൽ
വിദ്യാർത്ഥി പ്രതിനിധികളും പങ്കെടുത്തു.