കരുനാഗപ്പള്ളി : ലക്ഷദ്വീപിൽ പൊരുതുന്ന ജനതയ്ക്ക് ഐക്യദാർഢ്യവുമായി മത്സ്യത്തൊഴിലാളികൾ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളി യൂണിയൻ (സി .ഐ. ടി .യു ) നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ആലപ്പാട്, കുഴിത്തുറയിൽ നടന്ന പ്രതിഷേധ ധർണ യൂണിയൻ സംസ്ഥാന സെക്രട്ടറി ജി .രാജദാസ് ഉദ്ഘാടനം ചെയ്തു. കാട്ടിൽകടവ് പോസ്റ്റോഫീസിന് മുന്നിൽ യൂണിയൻ ജില്ലാ സെക്രട്ടറി എ .അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. പി .ശോഭ അദ്ധ്യക്ഷയായി. സി .പി . എം ലോക്കൽ സെക്രട്ടറി ബി .കൃഷ്ണ കുമാർ, ശശാങ്കൻ എന്നിവർ സംസാരിച്ചു. ആലുംകടവ് പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം യൂണിയൻ ഏരിയാ കമ്മിറ്റി സെക്രട്ടറി ബി. വേണു ഉദ്ഘാടനം ചെയ്തു. അനിൽകുമാർ, ഷിരാജ്, സുമേഷ് കുമാർ,വിജയൻ, മാധുരി തുടങ്ങിയവർ പങ്കെടുത്തു .