indian-national-cong-phot
കോൺഗ്രസ് അഞ്ചാലുംമൂട് ബ്ലോക്ക് കമ്മിറ്റിയുടെ കീഴിൽ മങ്ങാട് അറുന്നൂറ്റി മംഗലം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം അഞ്ചാലുംമൂട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കുഴിയം ശ്രീകുമാർ നിർവഹിക്കുന്നു

കൊല്ലം: കോൺഗ്രസ് അഞ്ചാലുംമൂട് ബ്ലോക്ക് കമ്മിറ്റിയുടെ കീഴിൽ മങ്ങാട് അറുന്നൂറ്റി മംഗലം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡിൽ ദുരിതമനുഭവിക്കുന്ന 500 കുടുംബങ്ങളുടെ വീടുകളിലെത്തി അരിയും പച്ചക്കറിയും വിതരണം ചെയ്തു. അഞ്ചാലുംമൂട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കുഴിയം ശ്രീകുമാർ ആദ്യകിറ്റ് ആബിദാ ബീവിക്ക് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് മണ്ഡലം നേതാക്കളായ രാജൻ, നജീബ്, അനിതാകുമാരി, രാജൻ വാസന്തി, സെയ്ഫുദ്ദീൻ കിച്ചുലു, അജ്മൽ, ഷിബു വയലിൽ എന്നിവർ നേതൃത്വം നൽകി.