പുത്തൂർ: ഇംഗ്ളീഷ് ഗ്രാജുവേറ്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സുരക്ഷിതരായി ഇരിക്കാം സുരക്ഷിതമായി പഠിക്കാം എന്ന സന്ദേശമുയർത്തി ശില്പശാല സംഘടിപ്പിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ ഉദ്ഘാടനം ചെയ്തു. വടയക്കണ്ടി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. എ.ആർ.അരുൺകുമാർ നേതൃത്വം നൽകി. വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു.