കൊട്ടിയം: കൊവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ മയ്യനാട് പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക് ഡോൺ ഒരാഴ്ച്ചത്തേയ്ക്കുകൂടി നീട്ടി.
പലചരക്ക് കടകൾ, പച്ചക്കറിക്കടകൾ, ബേക്കറികൾ തുടങ്ങിയവ ഒന്നിടവിട്ട ദിവസങ്ങളിൽ ( തിങ്കൾ, ബുധൻ, വെള്ളി) തുറക്കാം.
പ്രദേശവാസികൾ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി സജീവ് മാമ്പറ അറിയിച്ചു.
ഓട്ടോറിക്ഷാ തൊഴിലാളികൾ, വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾ എന്നിവർക്ക് മയ്യനാട് സി.എച്ച്.സിയിൽ ഇന്ന് ആന്റിജൻ പരിശോധന നടത്തും.