01
കുളത്തൂപ്പുഴ ആർ പി എല്ലിലെ കോവിഡ് വ്യാപനത്തെ തുടർന്ന് കുളത്തൂപ്പുഴയിൽ പി എസ് സുപാൽ MLA വിളിച്ചു ചേർത്ത യോഗത്തിൽ നിന്നും

കുളത്തൂപ്പുഴ: ആർ.പി.എൽ സൊസൈറ്റിയിൽ കൊവിഡ് കാലത്ത് കുടിശിഖ പിരിക്കരുതെന്ന് പി.എസ്. സുപാൽ എം.എൽ.എ. കുളത്തൂപ്പുഴയിലെ ആർ.പി.എൽ മേഖലയിലെ കൊവിഡ് വ്യാപനം ചർച്ചചെയ്യാൻ എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിലാണ് ഈ തീരുമാനം. ആർ.പി.എൽ കോളനികളിൽ മാസ് ടെസ്റ്റ് നടത്തി രോഗികളെഡി.സി.സികളിലേക്ക് മാറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കൂടുതൽ കൊവിഡ് രോഗികൾ ഉണ്ടാകുന്ന കോളനികളിൽ തൊഴിൽ നിറുത്തിവെക്കുന്നതടക്കമുള്ള വിഷയങ്ങൾ ഗ്രാമപഞ്ചായത്തുമായി ചർച്ച ചെയ്ത് തീരുമാനിക്കണമെന്നും യോഗത്തിൽ ധാരണയായി. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് ചേർന്ന യോഗത്തിൽ ആർ.പി.എൽ എംഡി, ആർ.ഡി.ഒ ശശികുമാർ, പഞ്ചായത്ത് പ്രസിഡന്റ് പി.അനിൽകുമാർ, ജില്ലാ പഞ്ചായത്തംഗം കെ.അനിൽകുമാർ, പൊലീസ്, വനം, ആരോഗ്യ, തൊഴിൽ വകുപ്പ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.