കുളത്തൂപ്പുഴ: കൊവിഡ് രോഗം ബാധിച്ച് ജോലിക്ക് പോകുവാൻ കഴിയാതിരുന്നവർക്ക് സർക്കാർ ആശ്വാസ ധനസഹായം നൽകണമെന്നും ലോക്ക് ഡൗൺ കാലയളവിലും തൊഴിലും വേതനവും ഇല്ലാതിരുന്ന എല്ലാ തൊഴിലാളികൾക്കും സർക്കാർ സാമ്പത്തിക സഹായം നൽകണമെന്നും
കെ.ടി .യു. സി (ബി) കൊല്ലം ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. യോഗം കെ. ടി. യു .സി (ബി ) ജില്ലാ പ്രസിഡന്റ് വടകോട് മോനച്ചൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ കുളത്തൂപ്പുഴ ബി.രാജീവ്, സി. എ. പ്രസാദ്, കെ .ബി. ശരത്ചന്ദ്രൻ, എസ്. മാഹിൻ, ജി. രവീന്ദ്രൻ, രാമകൃഷ്ണപിള്ള,
തുടങ്ങിയവർ പ്രസംഗിച്ചു.