കുളത്തൂപ്പുഴ: പെട്രോൾ, ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ചും ലക്ഷദ്വീപിനെ രക്ഷിക്കുക എന്നാവശ്യപ്പെട്ടും കുളത്തൂപ്പുഴ സംയുക്തട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ
കുളത്തൂപ്പുഴ പോസ്‌റ്റോഫീസ് പടിക്കൽ ധർണ നടത്തി. കെ .ടി .യു .സി
സംസ്ഥാന പ്രസിഡന്റ് റോയി ഉമ്മൻ ധർണ ഉദ്ഘാടനം ചെയ്തു. ഐ. എൻ. ടി .യു .സി
നേതാവും ഗ്രാമ പഞ്ചായത്തംഗവുമായ സാബു എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സി .ഐ. ടി. യു
നേതാവും കുളത്തൂപ്പുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ
കെ .ജെ. അലോഷ്യസ് സ്വാഗതം പറഞ്ഞു. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ എസ്. ഗോപകുമാർ, സെയിഫുദ്ദീൻ, കെ. ജോണി, എ. എസ്. നിസാം എന്നിവർ പ്രസംഗിച്ചു.