lory
കൊല്ലം-തിരുമംഗലം ദേശിയ പാതയിലെ ഉറുകുന്ന് കനാൽ പാലത്തിന് സമീപത്തെ കട്ടിംഗിൽ ഇടിച്ചുകയറിയ ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴസ് രക്ഷപ്പെടുത്തുന്നു.

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ കട്ടിംഗിൽ പച്ചക്കറി കയറ്റിയെത്തിയ ലോറി ഇടിച്ച് കയറി ഡ്രൈവർ ഒരു മണിക്കൂറോളം ക്യാബിനിൽ കുടങ്ങി. ലോറി ഡ്രൈവർ തമിഴ്നാട് ആലംകുളം സ്വദേശി പനീർ സെൽവമാണ് ക്യാബിനിൽ കുടുങ്ങിയത്. ഇന്നലെ പുലർച്ചെ 5.30നായിരുന്നു അപകടം. അലംകുളം മാർക്കറ്റിൽ നിന്ന് കേരളത്തിലേക്ക് പച്ചക്കറിയുമായി എത്തിയ ലോറി ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ട സമീപത്തെ കട്ടിംഗിൽ ഇടിച്ചു കയറുകയായിരുന്നു. സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് ക്യാബിൻ അറുത്ത് മാറ്റി ഒരു മണിക്കൂറിന് ശേഷം ഡ്രൈവറെ പുറത്തെടുത്തു. പരിക്കേറ്റ ഡ്രൈവറെ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.