aiyf-
എ.ഐ.വൈ.എഫ്. വിളിക്കുടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളക്കുടി പഞ്ചായത്ത് ഓഫീസിന് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ എ.ഐ.വൈ.എഫ്. മണ്ഡലം സെക്രട്ടറി എം.എസ്.ഗിരീഷ് ഉദ്ഘാടനം ചെയ്തതപ്പോൾ.

കുന്നിക്കോട് : ഇളമ്പൽ യു.പി. സ്കൂളിന്റെ പഴയ കെട്ടിടം പൊളിച്ചു ലേലം ചെയ്തതിലുള്ള അഴിമതി വിജിലൻസ് അന്വേഷിക്കുക,

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുക, വിളക്കുടി പഞ്ചായത്തിന്റെ സി.എഫ്.എൽ.ടി.സി. പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക, വിളക്കുടി പഞ്ചായത്തിൻറെ ആംബുലൻസ് സേവനം സൗജന്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എ.ഐ.വൈ.എഫ് വിളിക്കുടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളക്കുടി പഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി. എ.ഐ.വൈ.എഫ്. മേഖലാ പ്രസിഡന്റ് മുഹമ്മദ് ഈസയുടെ അദ്ധ്യക്ഷതയിൽ എ.ഐ.വൈ.എഫ്. മണ്ഡലം സെക്രട്ടറി എം.എസ്.ഗിരീഷ് ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി സുരേഷ് ബാബു സ്വാഗതം പറഞ്ഞു. മണ്ഡലം ജോ.സെക്രട്ടറി വൈ.നാസർ, എ.ഐ.എസ്.എഫ് മണ്ഡലം പ്രസിഡന്റ് ഇർഷാദ് വെള്ളാവിൽ, സി.പി.ഐ. ലോക്കൽകമ്മിറ്റി അംഗങ്ങളായ ടി.നൗഷാദ്, സാദിഖ് എന്നിവർ സംസാരിച്ചു.