photo
പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് എസ്.എഫ്.ഐ നെടുവത്തൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകുന്ന പഠനോപകരണങ്ങൾ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പി.എ.എബ്രഹാം സ്കൂൾ പ്രഥമാദ്ധ്യാപകൻ ടി.ആർ.മഹേഷിന് കൈമാറുന്നു

പുത്തൂർ: പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് എസ്.എഫ്.ഐ നെടുവത്തൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പി.എ.എബ്രഹാം വിതരണ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രഥമാദ്ധ്യാപകൻ ടി.ആർ.മഹേഷ് ഏറ്റുവാങ്ങി. സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കോട്ടാത്തല ശ്രീകുമാർ, എസ്.എഫ്.ഐ ഏരിയ കമ്മിറ്റി സെക്രട്ടറി ഗോപീകൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ രാഹുൽ, ഗണേശ്, അനന്ദകൃഷ്ണൻ, അദ്ധ്യാപകരായ മഹേഷ്, ഷീബ എന്നിവർ പങ്കെടുത്തു.