പോരുവഴി : ശൂരനാട് വടക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊവിഡ് വാക്സിൻ ക്യാമ്പ് ആനയടി ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വരും ദിവസങ്ങളിൽ പഞ്ചായത്തിലെ മുഴുവൻ കോളനികളിലും ക്യാമ്പ് നടത്തുവാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുന്ദരേശൻ പിള്ള, പങ്കജാക്ഷൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഗംഗാ ദേവി, മിനി സുദർശൻ, മെഡിക്കൽ ഓഫീസർ ഡോ.വിമല, ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ഷീജ എന്നിവർ പങ്കെടുത്തു.