ഏരൂർ : വീട്ടിൽ ചാരായം നിർമ്മിക്കുന്നതിനിടെ നടുക്കുന്നുംപുറം രാധാ നിലയത്തിൽ മുരുകനെ(45) ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയിൽ നിന്നു് 20 ലിറ്റർ കോടയും പ്രഷർ കുക്കറും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.