കൊല്ലം: കൊവിഡ് പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി ഓഫീസിന്റെയും പത്തനാപുരം ഗാന്ധിഭവന്റെയും ആഭിമുഖ്യത്തിൽ ജില്ലയിലെ ക്ഷേമ സ്ഥാപനങ്ങളിൽ സൗജന്യ അണുനശീകരണം നടത്തുന്ന മിഷൻ ഫ്യൂമിഗേഷൻ ക്യാമ്പയിന് തുടക്കമായി. ചേമ്പറിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ ഫോഗ് മെഷീൻ പ്രവർത്തിപ്പിച്ച് ഉദ്ഘാടനം നിർവഹിച്ചു.
വയോജന കേന്ദ്രങ്ങൾ, സാമൂഹിക മാനസികാരോഗ്യ കേന്ദ്രങ്ങൾ, അനാഥാലയങ്ങൾ എന്നിവിടങ്ങളിൽ വരുംദിവസങ്ങളിൽ അണുനശീകരണം നടത്തും. ഉദ്ഘാടനത്തിന്റെ ഭാഗമായി കളക്‌ട്രേറ്റ് പരിസരം അണുവിമുക്തമാക്കി. ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.കെ. ഉഷ, ഗാന്ധിഭവൻ അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രൻ, വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, ഗാന്ധിഭവൻ എക്‌സിക്യൂട്ടീവ് മനേജർ ബി. പ്രദീപ്, ഗാന്ധിഭവൻ തണലിടം പ്രോജക്ട് അഡിഷണൽ മാനേജർ കെ. സോമരാജൻ, ഷിബു റാവുത്തർ, ഗാന്ധിഭവൻ വോളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു. ഫോൺ: 9605046000.