കുന്നത്തൂർ : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഹോമിയോ പ്രതിരോധ മരുന്ന് പോരുവഴി ഹോമിയോ ആശുപത്രിക്ക് കൈമാറി. പോരുവഴി പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.ഇന്ദു എന്നിവർ ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളയമ്മയിൽ നിന്ന് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് നസീറ ബീവി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജേഷ് വരവിള, അംഗങ്ങളായ ഫിലിപ്പ്,മോഹനൻ പിള്ള, പി.കെ. രവി,പ്രസന്ന, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.