പുത്തൂർ: ജനാധിപത്യ മഹിളാ അസോസിയേഷൻ പവിത്രേശ്വരം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് മാറനാട് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. ഏരിയ ജോ.സെക്രട്ടറി രജിതാലാൽ ഉദ്ഘാടനം ചെയ്തു. പ്രമീള കുമാരി, ഗൗരിക്കുട്ടി എന്നിവർ സംസാരിച്ചു.