panchayat
വേളമാനൂർ എന്റെ ഗ്രാമം വാട്ട്സ് അപ്പ്‌ കൂട്ടായ്മയുടെ നേതൃത്വത്തിൽ വേളമാനൂർ, കിഴക്കനേല വാർഡുകളിലെ ആശ പ്രവർത്തകർക്കായി വാങ്ങിനൽകുന്ന കൊവിഡ് പ്രതിരോധ സാമഗ്രികൾ മുൻ ഗ്രാമപഞ്ചായത്ത് അംഗം ആർ.ഡി. ലാലിൽ നിന്ന് കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌ സുദീപ ഏറ്റുവാങ്ങുന്നു

കൊല്ലം: വേളമാനൂർ എന്റെ ഗ്രാമം വാട്ട്സ്ആപ്പ്‌ കൂട്ടായ്മയുടെ നേതൃത്വത്തിൽ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ വേളമാനൂർ, കിഴക്കനേല വാർഡുകളിലെ ആശാ പ്രവർത്തകർക്ക് പൾസ് ഓക്സിമീറ്റർ, മാസ്ക്, സാനിറ്റൈസർ, ഗ്ലൗസ് എന്നിവ വിതരണം ചെയ്തു. കൂട്ടായ്മ ഭാരവാഹിയും മുൻ പഞ്ചായത്ത് അംഗവുമായ ആർ.ഡി. ലാലിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ സുദീപ സാധനങ്ങൾ ഏറ്റുവാങ്ങി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജിതകുമാരി മെമ്പർമാരായ റീന മംഗലത്തു, വിജയൻ, ആശ ,ആരോഗ്യ പ്രവർത്തകരായ മഞ്ജു, സുനിത, കമലേശൻ, രാമചന്ദ്രൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.