containment-zone

എട്ട് തദ്ദേശ സ്ഥാപനങ്ങളിൽ നാളെ മുതൽ ഇളവ്

കൊല്ലം: ലോക്ക് ഡൗണിൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ഇന്നലെ നിശ്ചയിച്ച പുതിയ മാനദണ്ഡപ്രകാരം ജില്ലയിൽ 11 തദ്ദേശ സ്ഥാപനങ്ങൾ അതിവ്യാപന മേഖലകളാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ കൂടുതലുള്ള തദ്ദേശ സ്ഥാപന പരിധിയിലുള്ള പ്രദേശങ്ങളെയാണ് സർക്കാർ അതിവ്യാപന മേഖലയായി കണക്കാക്കുന്നത്.

കൊട്ടാരക്കര മുനിസിപ്പാലിറ്റി അടക്കം അഞ്ച് തദ്ദേശ സ്ഥാപനങ്ങളിൽ മാത്രമാണ് ടെസ്റ്റ് പോസിറ്റിവിറ്റി എട്ടിൽ താഴെയുള്ളത്. ഈ അഞ്ചിടത്താകും നാളെ മുതൽ കൂടുതൽ ഇളവുകൾ ലഭിക്കുക. ബാക്കി 57 ഇടത്ത് ടെസ്റ്റ് പോസിറ്റിവിറ്റി എട്ടിനും 20നും ഇടയിലാണ്. നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുന്ന 30ൽ കൂടുതൽ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള പ്രദേശങ്ങൾ ജില്ലയിലില്ല. എന്നാൽ പേരയം, വെളിയം പഞ്ചായത്തുകളിൽ വരുംദിവസങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി 30 കടക്കാൻ സാദ്ധ്യതയുണ്ട്. നാളെ മുതലുള്ള ഇളവുകൾക്കും നിയന്ത്രണങ്ങൾക്കും ഇന്നത്തെ രോഗസ്ഥിരീകരണ കണക്കുകൂടി പരിഗണിക്കാൻ സാദ്ധ്യതയുണ്ട്.

തദ്ദേശ സ്ഥാപനങ്ങളും കഴിഞ്ഞ ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും

 അതിവ്യാപന മേഖലകൾ

പേരയം: 26.22

വെളിയം: 25.70

കുണ്ടറ: 23.68

കടയ്ക്കൽ: 23.33

ഏരൂർ: 22.85

മയ്യനാട്: 22.82

ആദിച്ചനല്ലൂർ: 22.45

മൺറോതുരുത്ത്: 21.75

തൃക്കോവിൽവട്ടം: 21.52

ചടയമംഗലം: 20.65

കൊറ്റങ്കര: 20.27

 ടെസ്റ്റ് പോസിറ്റിവിറ്റി 20ൽ താഴെ

ഇളമ്പള്ളൂർ: 19.12

ചിറക്കര: 19.09

കരവാളൂർ: 18.81

നിലമേൽ: 18.81

പൂതക്കുളം: 18.06

ചിതറ: 17.68

പനയം: 17.63

തേവലക്കര: 17.18

കൊല്ലം കോർപ്പറേഷൻ: 17.11

എഴുകോൺ: 17.07

നെടുമ്പന: 16.51

പെരിനാട്: 16.27

പരവൂർ മുനിസിപ്പാലിറ്റി: 16.14

ഇട്ടിവ: 16.09

കുളത്തൂപ്പുഴ: 16.08

തൊടിയൂർ: 15.83

പത്തനാപുരം: 15.82

പിറവന്തൂർ: 15.64

മൈനാഗപ്പള്ളി: 15.51

കരീപ്ര: 15.49

ചവറ: 15.39

അഞ്ചൽ: 15.23

ഈസ്റ്റ് കല്ലട: 15.08

പന്മന: 15.02

കല്ലുവാതുക്കൽ: 14.92

മേലില: 14.92

കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി: 14.80

കുളക്കട: 14.20

ആര്യങ്കാവ്: 14.19

പരവൂർ: 14.03

തൃക്കരുവ: 13.75

ഇടമുളയ്ക്കൽ: 13.47

ഉമ്മന്നൂർ: 13.38

പുനലൂർ മുനിസിപ്പാലിറ്റി: 13.36

പൂയപ്പള്ളി: 13.33

ക്ലാപ്പന: 13.19

നെടുവത്തൂർ: 12.95

കുലശേഖരപുരം: 12.81

വെസ്റ്റ് കല്ലട: 12.68

പട്ടാഴി: 12.59

മൈലം: 12.56

ഓച്ചിറ: 12.54

കുമ്മിൾ: 12.40

ആലപ്പാട്: 12.36

തെക്കുംഭാഗം: 12.06

ചാത്തന്നൂർ: 12.02

പവിത്രേശ്വരം: 11.95

പട്ടാഴി വടക്കേക്കര: 11.55

തഴവ: 11.10

തെന്മല: 11.04

അലയമൺ: 10.50

ശൂരനാട് നോർത്ത്: 10.35

ശൂരനാട് സൗത്ത്: 10.34

വിളക്കുടി: 10.15

പോരുവഴി: 9.57

വെട്ടിക്കവല: 8.74

ശാസ്താംകോട്ട: 8.39

 ടെസ്റ്റ് പോസിറ്റിവിറ്റി 8ൽ താഴെ

നീണ്ടകര: 7.81

കുന്നത്തൂർ: 7.62

ഇളമാട്: 7.23

വെളിനല്ലൂർ: 7.09

കൊട്ടാരക്കര മുനിസിപ്പാലിറ്റി: 6.39