darna
വ്യാപാരി വ്യവസായി ഏകോപന സമിതി ഓയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ വെളിനല്ലൂർ പഞ്ചായത്ത്ന് മുന്നിൽ സംഘടിപ്പിച്ച കടകളടച്ചിട്ടു കൊണ്ടുള്ള ധർണ

ഓയൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഓയൂർ യൂണിറ്റ് സംഘടിപ്പിച്ച കടകളടച്ചിട്ടു കൊണ്ടുള്ള ധർണ വെളിനല്ലൂർ പഞ്ചായത്ത് കാര്യാലയത്തിന് മുൻപിൽ യൂണിറ്റ് പ്രസിഡന്റ് എസ്.സാദിക്ക് ഉദ്ഘാടനം ചെയ്തു. മാനദണ്ഡങ്ങൾ പാലിച്ച് സമയബന്ധിതമായി മുഴുവൻ കടകളും തുറക്കാൻ അനുവദിക്കുക, ലോക്ക് ഡൗൺ കാലത്ത് ഓൺലൈൻ വ്യാപാരം കർശനമായി നന്ത്റിക്കുക, തുറക്കാൻ കഴിയാത്ത കടകളുടെ വാടക ഒഴിവാക്കാൻ നിയമം കൊണ്ടുവരിക തുടങ്ങിയ ആവശ്യൾ ഉന്നയിച്ചാണ് ധർണ നടത്തിയത്. കെ.രാജേന്ദ്രർ, കൊച്ചുകോശി, രാജൻ കുട്ടി, രമേശൻ, സിറാജുദ്ദീൻ, സന്തോഷ് കുമാർ, സുൽഫി, ജസീബ് എന്നിവർ സംസാരിച്ചു.