ഓയൂർ: സേവാദൾ ഇളമാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടത്തി. ഇളമാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ് സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.സേവാദൾ ജില്ലാ കമ്മിറ്റിയംഗം അഭീഷ്‌കൃഷ്ണൺ അദ്ധ്യക്ഷത വഹിച്ചു. പഞ്ചാത്തിലെ വിവിധ പ്രദേശങ്ങളും കൊവിഡ് നെഗറ്റീവായ രോഗികളുടെ വീടും പരിസരവുമാണ് അണുനശീകരണം നടത്തിയത്. മണ്ഡലം പ്രസിഡന്റുമാരായ അർക്കന്നൂർ മനു, സാജൻ വർഗീസ്, മഹിളാകോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയ അലക്സ്, മെമ്പർമാരായ ,ഷൈനി, ഉണ്ണി, ബിന്ധു,ജിപിൻ.കെ ജോയി, ദീപു, ദീക്ഷിത്, ആരോമൽ, അരുൺ.എം പിള്ള, എന്നിവർ നേതൃത്വം നല്കി.