കൊല്ലം : ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ചവറ കൊറ്റൻകുളങ്ങര ജംഗ്ഷന് സമീപം ഇന്നലെ രാവിലെ 8.45 ഓടെയായിരുന്നു സംഭവം. കോട്ടയത്ത് നിന്ന് കൊല്ലത്തേക്ക് പോയ ലോറിയിൽ നിന്നാണ് പുക ഉയർന്നത്. പിന്നാലെ വന്ന മറ്റു വാഹനത്തിലെ യാത്രക്കാർ ലോറി ഡ്രൈവറോട് കാര്യ അറിയിച്ചു. ലോറി നിറുത്തിയതോടെ പുക കൂടുതലായി ഉയർന്നു. സംഭവം അറിഞ്ഞ് ചവറ അഗ്‌നി രക്ഷാ സേനയെത്തി പുക നിയന്ത്രിച്ചു. ലോറിയിലെ ഓയിൽ ടാങ്ക് ചൂടു പിടിച്ചതാണ് പുക ഉയരാൻ കാരണമെന്ന് അഗ്‌നി രക്ഷാസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.