മൺറോത്തുരുത്ത്: വനം കൊള്ളയ്ക്കെതിരെ ബി.ജെ.പി മൺറോത്തുരുത്ത് പഞ്ചായത്ത്‌ സമിതിയുടെയും വിവിധ ബൂത്ത് കമ്മിറ്റികളുടെയും നേതൃത്വത്തിൽ ധർണ നടത്തി. പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം കുന്നത്തൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും പട്ടംതുരുത്ത് വെസ്റ്റ് വാർഡ് മെമ്പറുമായ സുരേഷ് ആറ്റുപുറത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് റിട്ട. ക്യാപ്ടൻ പി. സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. നെന്മേനി വടക്ക് ബൂത്തിന്റെ നേതൃത്വത്തിൽ കാനറാ ബാങ്കിന് മുന്നിൽ നടന്ന ധർണ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി അംഗം അജിത പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.