കൊല്ലം: വൈസ് മെൻ ഇന്റർനാഷണൽ സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയൺ ഡിസ്ട്രിക്ട് 4ന്റെ കരുതൽ - ഷെയർ എ മീൽ പദ്ധതിക്ക് തുടക്കമായി. ഡിസ്ട്രിക്ട് വൈസ് യൂത്തിന്റെ പദ്ധതി പ്രകാരം വരുന്ന ഒരാഴ്ചക്കാലത്തേക്ക് കൊല്ലം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ അർഹരായവർക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യും. ഇന്റർനാഷണൽ സർവീസ് ഡയറക്ടർ അഡ്വ. എൻ. സതീഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ഡിസ്ട്രിക്ട് യൂത്ത് റെപ്രസെന്റേറ്റീവ് മീനാക്ഷി പ്രമോദ് നേതൃത്വം നൽകി. വൈസ് മെൻ റീജിയണൽ എഡിറ്റർ അഡ്വ. പ്രമോദ് പ്രസന്നൻ, ടി. പ്രദീപ്, ഷിബു റാവുത്തർ തുടങ്ങിയവർ പങ്കെടുത്തു.