കൊല്ലം: ലോക്ക്ഡൗണിൽ ഇളവ് അനുവദിച്ചതിന്റെ ഭാഗമായി ജില്ലയിൽ കെ.എസ്.ആർ.ടി.സി ഇന്ന് 186 സർവീസുകൾ നടത്തും. കൊവിഡ് നിയന്ത്രണവിധേയമായി തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ ക്രമേണ സർവീസുകളുടെ എണ്ണം ഉയർത്തും.
യാത്രക്കാരെ സീറ്റുകളിൽ ഇരുത്തി മാത്രമാകും സർവീസ്. നിന്ന് യാത്ര അനുവദിക്കില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ൽ കൂടുലുള്ള തദ്ദേശ സ്ഥാപന പരിധികളിലൂടെ ബസ് കടന്നുപോകുമെങ്കിലും ഇവിടെ നിന്ന് യാത്രക്കാരെ കയറ്റില്ല. യാത്രക്കാർ കൂടുതൽ കാണാൻ സാദ്ധ്യതയുള്ള റൂട്ടുകൾ കേന്ദ്രീകരിച്ചാണ് ഇന്നത്തെ സർവീസ്. വേണ്ടത്ര യാത്രക്കാരെ ലഭിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സർവീസ് പുനക്രമീകരിക്കും.
ഡിപ്പോകൾ, സർവീസുകളുടെ എണ്ണം
കൊല്ലം- 46
കൊട്ടാരക്കര- 40
കരുനാഗപ്പള്ളി- 21
ആര്യങ്കാവ്- 2
പത്തനാപുരം- 13
കുളത്തൂപ്പുഴ- 10
പുനലൂർ-15
ചാത്തന്നൂർ- 21
ചടയമംഗലം- 18