കൊല്ലം: ക്ഷീരവികസന വകുപ്പിന്റെ മിൽക്ക് ഷെഡ് ഡെവലപ്പ്മെന്റ് പദ്ധതി പ്രകാരമുള്ള ഡയറി യൂണിറ്റുകൾ, കാലിത്തൊഴുത്ത് നിർമ്മാണം, ആവശ്യാധിഷ്ഠിത ധനസഹായം എന്നിവയ്ക്ക് അപേക്ഷിക്കാം. ജൂൺ 21 നകം ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04742767930.