അഞ്ചൽ: ശബരിഗിരി ഇംഗ്ലീഷ് സ്‌കൂൾ കെ.ജി. പ്രവേശനോത്സവം ഓൺലൈനായി സ്‌കൂൾ ചെയർമാൻ ഡോ. വി.കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ രഞ്ജു സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ശബരിഗിരി സ്‌കൂൾ സെക്രട്ടറി ഡോ. ശബരീഷ് ജയകുമാർ, പ്രിൻസിപ്പൽ എം.എസ്. ബിനിൽ കുമാർ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു. ഓൺലൈനായി കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഈ വർഷം കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് സ്‌കൂൾ ഫീസിൽ ഗണ്യമായ ഇളവുകൾ വരുത്തിയിട്ടുണ്ടെന്ന് ചെയർമാൻ ഡോ. വി.കെ. ജയകുമാർ അറിയിച്ചു. അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക. ഫോൺ 0475 2273862, 2273962, 8078731900