alappad
പാലിയേറ്റീവ് കെയർ രോഗികൾക്ക് വീടുകളിലെത്തി കൊവിഡ് വാക്സിൻ നൽകുന്നതിന്റെ ഉദ്ഘാടനം ആലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് നിർവഹിക്കുന്നു

ഓച്ചിറ: പാലിയേറ്റീവ് കെയർ രോഗികൾക്ക് വീടുകളിലെത്തി കൊവിഡ് വാക്സിൻ നൽകുന്നതിന്റെ ഉദ്ഘാടനം ആലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് നിർവഹിച്ചു. ശ്രായിക്കാട് 6-ാം വാർഡിൽ നടന്ന ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ മായ, അംഗങ്ങളായ ഷിജി, പ്രേമചന്ദ്രൻ, ഡോ. നിവ്യ, എച്ച്.എെ ശ്രീകുമാർ, ജെ.എച്ച്.എെ ബോബൻ, സ്റ്റാഫ് നഴ്സ്, ആശാവർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.