navas
ആനയടി ഗവ.എൽ.പി.എസിൽ നടന്ന കിഡ്സ് കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം ആർ.എസ് അനിൽ പ്രഥമാദ്ധ്യാപിക കിരൺ ദേവിക്ക് നൽകി നിർവഹിക്കുന്നു

ശാസ്താംകോട്ട: എ.ഐ.വൈ.എഫ് - എ.ഐ.എസ്.എഫ് ആനയടി യൂണിറ്റ് കമ്മിറ്റികൾ സംയുക്തമായി ആനയടി ഗവൺമെന്റ് എൽ.പി സ്കൂളിൽ പഠനോപകരണങ്ങൾ അടങ്ങിയ 100 കിഡ്സ് കിറ്റ് വിതരണം ചെയ്തു. സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം ആർ.എസ്. അനിൽ പ്രഥമാദ്ധ്യാപിക കിരൺ ദേവിക്ക് കിറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു. സി.പി.ഐ ശൂരനാട് മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എസ്. അനിൽ, ആദിൽ ശൂരനാട്, സി.വി. പ്രത്യുശ്, ജി. അഖിൽ രാജേഷ്, അമ്മു ജനാർദ്ദനൻ, അനസ് അലക്സ്, ജെ. അലക്സ്, അദ്ധ്യാപകരായ രേഖ, ബിന്ദു എന്നിവർ പങ്കെടുത്തു.