പരവൂർ: എസ്.എൻ.വി.ജി എച്ച്.എസിലെ ഡിജിറ്റൽ പഠനസൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ വാങ്ങുന്നതിനായി പരവൂർ എസ്.എൻ.വി.ആർ.സി ബാങ്ക് പലിശരഹിത വായ്പ അനുവദിച്ചു. ഇതുപ്രകാരം അപേക്ഷ നൽകിയ 150ഓളം വിദ്യാർത്ഥികളിൽ ആദ്യഘട്ടത്തിൽ 20 പേർക്ക് സ്മാർട്ട് ഫോണുകൾ വാങ്ങിനൽകി.
ഫോൺ വിതരണം ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റും സ്കൂൾ മാനേജരുമായ സാജൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ രഞ്ജിത്ത്, ഷാജി രവീന്ദ്രൻ, പി.ടി.എ പ്രസിഡന്റ് ജയലാൽ ഉണ്ണിത്താൻ, സമാജം സെക്രട്ടറി ചിത്രാംഗദൻ, ബാങ്ക് സെക്രട്ടറി മുത്തുണ്ണി, സ്റ്റാഫ് സെക്രട്ടറി പി. ബിന്ദു, സമാജം അംഗം ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു. പ്രഥമാദ്ധ്യാപിക പ്രീത സ്വാഗതവും സമാജം ഭരണസമിതി അംഗം ബൈജു നന്ദിയും പറഞ്ഞു.