കുണ്ടറ: മുട്ടിൽ വനംകൊള്ളയ്ക്കെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിൽ കിഴക്കേകല്ലടയിൽ സംഘടിപ്പിച്ച പ്രതിഷേധം അദ്ധ്യാപക സെൽ ജില്ലാ കൺവീനർ എ.ജി. ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് പുളിക്കൽ രാജേന്ദ്രൻപിള്ള, ജനറൽ സെക്രട്ടറി കെ.ആർ. സന്തോഷ്, അശോക് കുമാർ, രഘുനാഥൻപിള്ള എന്നിവർ സംസാരിച്ചു.