കരുനാഗപ്പള്ളി : വനംകൊള്ളയിൽ കൂടുതൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കരുനാഗപ്പള്ളി താലൂക്ക് ഓഫീസിന് മുന്നിൽ നടന്ന പരിപാടി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. ആർ. മുരളി, കെ.എസ്. വിശ്വനാഥൻ, കണ്ണൻ, മഹേഷ് പണിക്കർ എന്നിവർ നേതൃത്വം നൽകി. ദേശീയ പാതയിലെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച സമരത്തിന് ബി.ജെ.പി ജില്ലാ സെകട്ടറി വി.എസ്. ജിതിൻ ദേവ്, ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. കൃഷ്ണൻ, എ. വിജയൻ, സതീഷ് തേവനത്ത്, ടി. വിജയൻ, അഡ്വ. അജയൻ വാഴപ്പള്ളി, വി. മോഹൻ കുമാർ, പി. അഖിൽ, ജയകുമാരി, മധു കുന്നത്ത് എന്നിവർ നേതൃത്വം നൽകി.