പുനലൂർ: അന്യാമായി വർദ്ധിപ്പിച്ച പാചക,വാതക വില വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്(എം) പുനലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എസ്.എം.ഷെറീഫ് സമരം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് തടിക്കാട് ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.യു.സി ജില്ലാ പ്രസിഡന്റ് രവീന്ദ്രൻ പിള്ള, നേതാക്കളായ ആയൂർ ബിജു, രാജൻ പിള്ള,ജോർജ്ജ് കോശി, അതുൽഏറം, രമേശ്, ബിജുകുമാർ, ജേക്കബ് എബ്രഹാം, ഉദയകുമാർ, രാജേഷ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.