ചവറ: രവിപിള്ള ഫൗണ്ടേഷൻ നൽകുന്ന ധനസഹായത്തിനുവേണ്ടി എം.എൽ.എയുടെ ശുപാർശക്കത്തിനായി നൽകുന്ന അപേക്ഷകൾ സ്വീകരിക്കുന്നതിന് വിവിധ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി. എല്ലാദിവസവും ഉച്ചയ്ക്ക് ഒരുമണിവരെയാണ് അപേക്ഷ സ്വീകരിക്കുന്നത്. 5 പേരിൽ കൂടുതൽ കൂടി നിൽക്കാൻ പാടില്ല. ഉച്ചയ്ക്ക് 2 മണിമുതൽ നേരത്തേ നൽകിയ അപേക്ഷയ്ക്കുള്ള ശുപാർശക്കത്തും അപേക്ഷയും തിരികെനൽകും. അവ അപേക്ഷകർ തന്നെ രവിപിള്ള ഫൗണ്ടേഷന് അയച്ചുകൊടുക്കണം.
ജൂൺ 17 (വ്യാഴം) തെക്കുംഭാഗം ഗ്രാമപഞ്ചായത്ത്, ജൂൺ 18 (വെള്ളി) നീണ്ടകര ഗ്രാമപഞ്ചായത്ത്, ജൂൺ 21 (തിങ്കൾ) തേവലക്കര ഗ്രാമ പഞ്ചായത്ത്, ജൂൺ 22 (ചൊവ്വ) പന്മന ഗ്രാമ പഞ്ചായത്ത്, ജൂൺ 24 (വ്യാഴം) ചവറ ഗ്രാമ പഞ്ചായത്ത് എന്നിങ്ങനെയാണ് ക്രമീകരിച്ചിട്ടുള്ളത്. പഞ്ചായത്ത് അടിസ്ഥാനത്തിൽ അപേക്ഷയുമായി വരണമെന്നും 13, 14, 15 തീയതികളിൽ അപേക്ഷ നൽകിയവരുടെ സാക്ഷ്യപത്രം തയ്യാറായിട്ടുണ്ടെന്നും ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ അറിയിച്ചു.