കൊല്ലം: ഇന്ധന വില വർദ്ധനവ് പിൻവലിക്കണം, പാചകവാതക സബ്സിഡി പുനഃസ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരളാ പ്രദേശ് ഒ.ബി.സി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കന്റോൺമെന്റ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന വൈസ് ചെയർമാൻ ബി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഒ.ബി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. അശോക് കുമാർ സ്വാഗതം പറഞ്ഞു. ഷണ്മുഖൻ, സുകു എന്നിവർ നേതൃത്വം നൽകി.