കൊല്ലം: ഇന്ധന വിലവർദ്ധന, കൊവിഡ് പ്രതിരോധ വാക്‌സിൻ വിതരണത്തിലെ അവഗണന, ലക്ഷ്വദ്വീപ് നിവാസികളോടുള്ള ക്രൂരത എന്നിവയ്ക്കെതിരായി ആർ.എസ്.പി ലെനിനിസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ അൻപതോളം പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രവർത്തകർ നിൽപ്പ് സമരം നടത്തി.
ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ സമരം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ സമരത്തിൽ ബി.എസ്. മണിലാൽ അദ്ധ്യക്ഷനായി. ജി. വിമൽ ബാബു, അനിൽകുമാർ, അഡ്വ. ഷാജി ദിവകരൻ, സുജിക, ബിജുരാജൻ, നൗഫൽ യാഹിയ എന്നിവർ സംസാരിച്ചു.