ഏരൂർ: എൽ.ഡി.എഫ് ഭാരതീപുരം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 250 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. സി.പി.എം അഞ്ചൽ ഏരിയാ സെക്രട്ടറി ഡി.വിശ്വസേനൻ വിതരണോദ്ഘാടനം നിർവഹിച്ചു. കെ.വി.മോഹനൻ അദ്ധ്യക്ഷനായി. സി.പി.എം ഏരൂർ എൽ.സി.സെക്രട്ടറി എസ്.ബി.വിനോദ്, സന്തോഷ്,പത്മൻ,തുമ്പോട് ഭാസി, ശൈലേന്ദ്ര നാഥ്, ജില്ലാ പഞ്ചായത്ത് അംഗം അംബിക കുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യ ബിനു തുടങ്ങിയവർ പങ്കെടുത്തു.