പുനലൂർ: കോടികൾ വിലമതിക്കുന്ന മരങ്ങൾ മുറിച്ച് കടത്തിയതിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ പുനലൂർ ഫോറസ്റ്റ് ഡിവിഷണൽ ഓഫീസിന് മുന്നിൽ സമരം സംഘടിപ്പിച്ചു.പുനലൂർ നിയോജകമണ്ഡലം പ്രസിഡന്റ് എസ്.ഉമേഷ് ബാബു പരിപാടികൾ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം സെക്രട്ടറി രഞ്ജിത്ത് പരവട്ടം അദ്ധ്യക്ഷത വഹിച്ചു. ബി.ജി.ശേഖർ, മനോജ് അഷ്ടമംഗലം, പ്രദീപ് കക്കോട്, ആനന്ദൻ, ജോൺ ഹെൻട്രി, രാജീവ്, വിപിന ചന്ദ്രൻ, ലിജു, ജിതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.