ചാത്തന്നൂർ: പരവൂർ പൊലീസും ചാത്തന്നൂർ എക്സൈസ് റേഞ്ച് ഓഫീസും സംയുക്തമായി നടത്തിയ റെയ്ഡിൽ 125 ലിറ്റർ കോടയും ഹൈടെക് വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. വീട്ടുടമയെ അറസ്റ്റ് ചെയ്തു. പരവൂർ കൂനയിൽ ദയ ഭവനിൽ മുരുകനാണ് (ബാബു-38) പിടിയിലായത്. വൻതോതിൽ ശർക്കര, നവസാരം, ബാറ്ററി തുടങ്ങിയവ സമാഹരിച്ച് ചാരായം നിർമ്മിക്കാൻ തയ്യാറെടുക്കവേയായിരുന്നു മുരുകൻ പിടിയിലായത്. പരവൂർ പൊലീസ് ഇൻസ്പെക്ടർ സംജിത്ത് ഖാൻ, എസ്.ഐമാരായ വിജിത്ത് കെ.നായർ, ഗോപകുമാർ, ഹരിസോമൻ, എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ എസ്. നിഷാദ്, ആർ.ജി. വിനോദ്, സി.ഇ.ഒമാരായ ടി.ആർ. ജ്യോതി, എസ്.ആർ. അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.